നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എൻബികെ 109. ചിത്രത്തിൽ മോളിവുഡിൽ നിന്ന് ദുൽഖർ സൽമാനും പ്രധാന വേഷത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു ഇപ്പോഴിതാ ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഒരു നടൻ കൂടി എത്തുമെന്നാണ് പുതിയ വിവരം. ഷൈൻ ടോം ചാക്കോയായിരിക്കും ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.
ബോബി കൊല്ലിയാണ് എൻബികെ 109 സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. അനൗൺസ്‌മെന്റ് പോസ്റ്ററും ഇതിനോടകം പുറത്തുവന്നു. ചിത്രത്തിൽ ബാലയ്യയുടെ മകനായിട്ടായിരിക്കും ദുൽഖർ അഭിനയിക്കുന്നത്. ദുൽഖറിന്റെ കഥാപാത്രത്തിന് ഏറെ പ്രധാന്യമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. സിത്താര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് തമനാണ് സംഗീതം ഒരുക്കുന്നത്. വിജയ് കാർത്തിക്കാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.















