കോഴിക്കോട്: മൊബൈൽ റീടെയിൽ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മാനേജർ പിടിയിൽ. മണ്ണാർക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ റീടെയ്ൽ ഷോപ്പിലെ മാനേജറായിരുന്നു ഷെരീഫ്. മൊബൈൽഫോണുകളും മറ്റു ഇലക്ട്രോണിക്‌സ് വസ്തുക്കളുമുൾപ്പെടെ മറിച്ചു വിൽക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തതോടെയാണ് ഇയാൾ പിടിയിലായത്.
ഡെലിവറി ബോയിയായിരുന്ന ഷെരീഫ് 2021ലാണ് സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിച്ചത്. ഇവിടെ മാനേജറായി സ്ഥാനക്കയറ്റം കിട്ടിയതോടെ ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് നടന്ന വിവരം സ്ഥാപന ഉടമയുട ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് നടത്തിയത് ഷെരീഫാണെന്നും ഇയാൾ തട്ടിപ്പിലൂടെ വൻ തുക കൈക്കലാക്കിയിട്ടുണ്ടെന്നും തെളിഞ്ഞത്.