ലക്നൗ : അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കുട്ടിയുടെ കുടുംബം.
മുസാഫർ നഗർ രത്തൻപുരിയിലെ ഫുലാത് ഗ്രാമവാസിയായ നദീമിനാണ് മർദ്ദനമേറ്റത്.ഈ മാസം മൂന്നിനാണ് സംഭവം. അയൽവാസിയായ അഫ്സലിന്റെ വീട്ടിൽ കയറി ഇളയ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു നദീം. വിവരം അറിഞ്ഞ അഫ്‌സൽ നദീമിനെ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു.
തല്ല് കൊണ്ട് മടങ്ങിയ നദീം പിന്നീട് അഫ്‌സലിനെ കൊലപ്പെടുത്താൻ സഹോദരങ്ങളായ നൗഷാദ്, ദിൽഷാദ്, മുദാസിർ, സോനു എന്നിവരോടൊപ്പം അഫ്‌സലിന്റെ വീട്ടിൽ വീണ്ടും അതിക്രമിച്ചു കയറി. വടിയും ഇരുമ്പുവടിയും ഉപയോഗിച്ച് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അക്രമികൾ സ്ഥലം വിട്ടു. ആക്രമണത്തിൽ തനിക്കും മകൻ ഇസ്തേകറിനും പരിക്കേറ്റതായി അഫ്‌സലിന്റെ പരാതിയിൽ പറയുന്നു.
തുടർന്ന് രത്തൻപുരി പോലിസ് സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. അതേ സമയം നദീമിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഹിന്ദു – മുസ്ലീം സംഘർഷം എന്ന രീതിയിലാണ് മുസ്ലീം ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്.















