മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് പ്രിയങ്ക. കുറച്ച് നാളുകളായി പ്രിയങ്ക സിനിമയിലും സീരിയലിലും സജീവമായിരുന്നില്ല. അഭിനയ രംഗത്ത് വീണ്ടും സജീവമാകാനൊരുങ്ങുന്ന പ്രിയങ്കയുടെ ഒരു അഭിമുഖമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സിനിമാ മേഖലയിൽ ഇടക്കാലത്ത് വൻ ചർച്ചാ വിഷയമായ മീടു ആരോപണങ്ങളെ കുറിച്ചും ഡബ്യൂസിസിയെക്കുറിച്ചുമാണ് നടി പറയുന്നത്. സ്വന്ത ഇഷ്ടപ്രകാരം എല്ലാം ചെയ്തിട്ട് ഒടുവിൽ മീടു ആരോപണം എന്ന് പറയുന്നത് തെറ്റാണെന്നാണ് നടി പറയുന്നത്. ആരും ആരെയും ചങ്ങലക്കിട്ട് വലിച്ച് കൊണ്ട് പോയതല്ലലോ എന്നും നടി ചോദിക്കുന്നുണ്ട്.
‘നമ്മൾ നമ്മുടെ കാര്യം ശ്രദ്ധിക്കുക. അതു കഴിഞ്ഞിട്ട് പറഞ്ഞു നടക്കുന്നത് തെറ്റാണ്. ചെയ്ത് പോയിട്ട് പിന്നീട് മീടു ആരോപണവുമായി വരുന്നതിനെ ഞാൻ ശക്തമായി എതിർക്കും. നമ്മൾ പോയിട്ട് പിന്നീട് എന്തിനാണ് അവരെ കരിവാരി തേക്കുന്നത്. അതിനെക്കാളും പോകാതെ ഇരിക്കുന്നതല്ലേ നല്ലത്. പല പ്രശ്നങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ആരെങ്കിലും ഇവരെ ചങ്ങലക്കിട്ട് കൊണ്ട് പോകുകയോ കെട്ടിവലിച്ച് കൊണ്ടു പോകുകയോ ചെയ്തതാണോ?
സ്വന്തം ഇഷ്ടപ്രകാരം അവരോടൊപ്പം പോയി പടം ചെയ്തു, ഇഷ്ടം പോലെ കറങ്ങി നടന്നു. പിന്നെ ഒരു സുപ്രഭാതത്തിൽ നീ അങ്ങനെ ചെയ്തില്ലയോ എന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. പോയിട്ടല്ലേ, ഇങ്ങനെയൊക്കെ സംഭവിച്ചത്.
ഇവർക്കൊക്കെ വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ വന്ന ആളാണ് ഞാൻ. എനിക്ക് സിനിമയിൽ നിന്നും കയ്പേറിയ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഡബ്യൂസിസിക്ക് അവരുടെതായ കാര്യങ്ങളുണ്ട്. അവര്‍ക്ക് അവരുടെ അവകാശം വേണ്ടിവരും അതിന് അവര്‍ ശ്രമിക്കട്ടെ. അമ്മ-ഡബ്ല്യൂസിസി ഫൈറ്റ് ഫൈറ്റ് കാരണമാണോ എന്ന് അറിയില്ല. ഡബ്ല്യൂസിസിയിലെ അംഗങ്ങൾക്ക് ഇപ്പോൾ സിനിമയില്ല അത് വളരെ ദു:ഖമുണ്ടാക്കുന്ന കാര്യമാണ്.’- പ്രിയങ്ക പറഞ്ഞു.