മലയാള സിനിമയിൽ ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് പ്രിയങ്ക. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരം കൂടിയായിരുന്നു പ്രിയങ്ക. മകന്റെ പഠനവുമായി ബന്ധപ്പെട്ട് താരം കുറച്ച് നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ, താരം ന്യൂ ജനറേഷൻ സിനിമയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ ന്യൂജനറേഷൻ സിനിമകൾ പല തട്ടായി തിരിഞ്ഞിരിക്കുകയാണെന്നാണ് നടി പറയുന്നത്. ഓരോ സിനിമകളും കാണുമ്പോൾ ആ കാര്യം മനസിലാക്കാൻ സാധിക്കുമെന്നും പ്രിങ്ക പറയുന്നുണ്ട്. ഓരോ ടീമിനും ഇഷ്ടമുള്ള ആളുകളെ മാത്രം വച്ചാണ് സിനിമ ചെയ്യുന്നതെന്നാണ് പ്രിങ്ക പറഞ്ഞത്.
‘മലയാള സിനിമയിൽ ന്യൂ ജനറേഷൻ ടീമുകൾ പല തട്ടായി തിരിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളും കാണുമ്പോൾ ആ കാര്യം മനസിലാക്കാൻ സാധിക്കും. അവർക്ക് ഇഷ്ടമുള്ള കുറച്ച് ആളുകളെ വച്ച് മാത്രം സിനിമ ചെയ്യും. പണ്ടത്തെ കൂട്ടായ്മയോ ഒന്നും ഇപ്പോൾ സിനിമയിൽ ഇല്ല. പണ്ടൊക്കെ പടം ചെയ്യുമ്പോൾ, ഇപ്പോൾ സംസാരിക്കാൻ പോലും സമയമില്ല. മുമ്പ് ഷോട്ടൊക്കെ കഴിഞ്ഞാൽ എല്ലാവരും പരസ്പരം സംസാരിക്കാറുണ്ട്. ഇപ്പോൾ, എല്ലാവരും കാരവാനിൽ കയറുന്നു അവരുടെ കാര്യം നോക്കുന്നു അങ്ങനെയൊക്കെയാണ്.’- പ്രിയങ്ക പറഞ്ഞു.