കോഴിക്കോട്: കളിക്കുന്നതനിടെ ഏഴുവയസുകാരന്റെ കാലുകൾ ടാറിൽ പുതഞ്ഞു. ഓമശ്ശേരിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നങ്ങാച്ചിക്കുന്നുമ്മൽ സ്വദേശി ഫസലുദ്ദീന്റെ മകൻ സാലിഹിനാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കുട്ടി ടാർ വീപ്പയ്‌ക്കുള്ളിൽ കയറി ഒളിക്കുകയായിരുന്നു. വീപ്പയിൽ ടാർ ഉണ്ടായിരുന്നത് കുട്ടി അറിഞ്ഞിരുന്നില്ല. തുടർന്ന് കുട്ടിയുടെ കാലുകൾ ടാറിൽ പുതഞ്ഞുപോവുകയായിരുന്നു.
ഒരുമണിക്കൂറോളം കുട്ടി ടാറിൽ പുതഞ്ഞുനിന്നു. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടി ധരിച്ചിരുന്ന പാന്റിന്റെ കുറച്ച് ഭാഗം മുറിച്ച് മാറ്റിയ ശേഷം രക്ഷപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ടാറിൽ ഉറച്ചുപോയ കുട്ടിയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിഭ്രാന്തിമൂലം അവശനായ കുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.















