ശ്രീനഗർ: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്കൂൾ അദ്ധ്യാപകനെ പിരിച്ചുവിട്ട് ജമ്മുകശ്മീർ സർക്കാർ. മൻസൂർ അഹമ്മദ് ലാവെ എന്നയാളെയാണ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം പിരിച്ചവിട്ടത്.
നിയമപാലകരും ഇൻ്റലിജൻസ് ഏജൻസികളും ഇയാളെ ഏറെ നാളായി നിരീക്ഷിച്ച് വരികയായിരുന്നു. തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ജമ്മുകശ്മീർ അറിയിച്ചു.















