അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈയെ വീഴ്‌ത്തി ഫൈനൽ ബെർത്തിന് ടിക്കറ്റ് ഉറപ്പാക്കുമ്പോൾ ആരാധകരും മാനേജ്മെന്റും ഒന്നാകെ നന്ദി പറയുന്നത് ഒരു അനന്തപുരിക്കാരിയോടാണ്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ ലെഗ് സ്പിന്നറാണ് മുംബൈയുടെ വമ്പനടിക്കാരെ മെരുക്കി ആർ.സി.ബിക്ക് ആവേശം ജയം സമ്മാനിച്ചത്. കലാശ പോരിൽ രണ്ടാം വട്ടം ഫൈനലിലെത്തിയ ഡൽഹിയാണ് എതിരാളികൾ. നാളെ ഏഴരയ്‌ക്കാണ് മത്സരം.
മുംബൈക്ക് അഞ്ചു വിക്കറ്റ് കൈയിൽ ഇരിക്കെ അവസാന ഓവറിൽ 12 റൺസ് മാത്രം മതിയായിരുന്നു. സ്മൃതി മന്ഥാനയ്‌ക്ക് രണ്ടാമതാെന്ന് ആലോചിക്കേണ്ടി വന്നില്ല ആർക്ക് പന്തു നൽകണമെന്ന്. ടീമിന്റെയും ക്യാപ്റ്റന്റെയും പ്രതീക്ഷകൾ കാത്ത ആശ ശോഭന 6 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി മുംബൈയിൽ നിന്ന് വിജയം തട്ടിപ്പറിക്കുകയുമായിരുന്നു.
136 എന്ന വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന മുംബൈയുടെ ആത്മവിശ്വാസം കൂടിയാണ് ഇന്നലെ ആർ.സി.ബിയുടെ ബൗളർമാർ ഇല്ലാതാക്കിയത്. ക്യാപ്റ്റൻ ഹർമ്മനും അമേലിയ കെറും ക്രീസിലുള്ളപ്പോൾ മുംബൈക്ക് വേണ്ടിയിരുന്നത് 3 ഓവറിൽ 20 റൺസ്. മുംബൈ വിജയം ഉറപ്പിച്ച നിമിഷങ്ങൾ.
ശ്രേയങ്ക പട്ടേലിന്റെ 18-ാം ഓവർ വലിയൊരു വഴിത്തിരിവായി. ഹർമ്മനെ കൂടാരം കയറ്റി ശ്രേയങ്ക ആർ.സി.ബിക്ക് പ്രതീക്ഷ നൽകി. മലയാളിയായ ബിഗ് ഹിറ്റർ സജന സജീവനെ (1) നിലയുറപ്പിക്കാൻ അനുവദിക്കാതെ സോഫി മടക്കിയത് ആർ.സി.ബിക്ക് ആത്മവിശ്വാസം പകർന്നു. അവസാന ഓവറിൽ പൂജ വസ്ത്രാക്കറെയും മടക്കി ശോഭന ബംഗ്ലൂരിന് ശോഭന വിജയം സമ്മാനിക്കുകയായിരുന്നു.
Now, E Sala Cup Namde & RCB RCB RCB chant will be louder 💥 Congratulations @RCBTweets & every RCB fans, you all deserves this ❤️#RCBvMI #EllysePerry #MIvRCB#SmritiMandhana #RCBvsMIpic.twitter.com/tQ4KSBG8Rs
— Richard Kettleborough (@RichKettle07) March 15, 2024
“>