കോട്ടയം: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വെട്ടിപ്പ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. ഇടത് യൂണിയൻ നേതാവായ വിഷ്ണു കെ. ബാബു ആണ് 24.73 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്.
1922-കാലത്ത് തിരുപുരം ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ് ഓഫീസർ ആയിരിക്കെയാണ് ഇയാൾ ക്രമക്കേട് നടത്തിയതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി. ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഴുവൻ ദേവസ്വത്തിൽ അടച്ചിരുന്നില്ല. ഇയാൾ സമാന രീതിയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലും തട്ടിപ്പ് നടത്തി നടപടി നേരിട്ടിരുന്നു. നിലവിൽ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ്ല ഓഫീസറാണ്. ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന മറ്റ് ക്ഷേത്രങ്ങളിലും പരിശോധനയ്‌ക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്.















