ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ്മ മോഡലും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ക്രിയേറ്ററുമാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരിൽ ധനശ്രീ വർമ്മക്കെതിരെ നിരവധി ട്രോളുകളാണ് ഉയർന്നത്. ചാഹലിനെ ചതിച്ചുവെന്നും വഞ്ചിക്കുകയാണെന്നുമൊക്കെയാണ് ആരാധകർ പ്രതികരിച്ചത്. തന്റെ കൊറിയോഗ്രാഫർ പ്രതിക് ഉത്തീകറിനോടൊപ്പമുള്ള ചിത്രമാണ് ധനശ്രീ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ട്രോളുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ധനശ്രീ.
നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാൻ എളുപ്പമാണ്. ആദ്യം മനുഷ്യനാകണം അതിന് ശേഷം നിങ്ങൾ വിധി പ്രഖ്യാപിക്കുകയും അഭിപ്രായം പറയുകയും ചെയ്യുക. ഇതുവരെയും ട്രോളുകളെയും കളിയാക്കലുകളെയും ഞാൻ ഗൗനിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് കുടുംബത്തെയും ബാധിച്ച് തുടങ്ങി. അഭിപ്രായങ്ങൾ സ്വാതന്ത്ര്യത്തോടെ തുറന്നുപറയാനുള്ള ഇടമാണ് സോഷ്യൽ മീഡിയ. പക്ഷേ ഇവിടെ നിങ്ങൾ ഞങ്ങളുടെയും കുടുംബത്തിന്റെയും വികാരങ്ങൾ അവഗണിച്ചു. അതുകൊണ്ട് ആ പോസ്റ്റ് ഞാൻ ഇവിടെ നിന്ന് ഡിലീറ്റ് ചെയ്യുകയാണ്.
എന്റെ ജോലിയുടെ പ്രധാന ഇടമാണ് സോഷ്യൽ മീഡിയ. ഇവിടെ നിന്ന് എനിക്ക് മാറി നിൽക്കാൻ ആവില്ല. നിങ്ങളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇവിടെ നിൽക്കുമ്പോൾ നിങ്ങളെന്റെ കഴിവുകളിലും സ്‌കില്ലിലിനെയുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. നിങ്ങളുടെ അമ്മ, സഹോദരി, സുഹൃത്ത്, ഭാര്യ എന്നിവരെപ്പോലെ ഞാനും ഒരു സ്ത്രീയാണെന്ന കാര്യം നിങ്ങൾ മറക്കരുത്. ഇത് ഇവിടെ അവസാനിക്കില്ല. ഞാനൊരു പോരാളിയാണ്. അതുകൊണ്ട് ഞാനൊരിക്കലും തോറ്റ് പിന്മാറില്ല. – ധനശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.