നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ബാങ്ക്.146 സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 12-ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാവുന്നതാണ്. ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എൻആർ ബിസിനസ്, മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 21-നും 40-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.
ഔദ്യോഗിക വെബ്‌സൈറ്റായ indianbank.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്ത് അല്ലെങ്കിൽ ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയിൽ 60 മാർക്കിന്റെ 60 ചോദ്യങ്ങളും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വിലയിരുത്തുന്നതിനായി 20 മാർക്കിന്റെ 20 ചോദ്യങ്ങളും ഉണ്ടായിരിക്കും. കൂടാതെ ബാങ്കിംഗ് മേഖലയിലെ പരിജ്ഞാനം പരിശോധിക്കുന്നതിനായി 20 മാർക്കിന്റെ 20 ചോദ്യങ്ങളും ഉണ്ടാകും.
1,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി. പിഡബ്ല്യുബിഡി എന്നീ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ 175 രൂപയാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്.