ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുവാലങ്ങാടിനടുത്ത് കൊശസ്തലൈയാർ നദിയിൽ അപൂർവവും പുരാതനവുമായ ഒരു വിഗ്രഹം കണ്ടെത്തി. നദീ തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ആൺകുട്ടികൾ പൂഴിമണ്ണിനടിയിൽ കട്ടിയുള്ള എന്തിലോ തട്ടി വീഴുകയായിരുന്നു. തുടർന്ന് അവർ മുതിർന്നവരോട് പറഞ്ഞു. പരിശോധനയിൽ പുഴമണലിൽ വിഗ്രഹമുണ്ടെന്ന് കണ്ട നാട്ടുകാർ റവന്യൂ വകുപ്പിനെ വിവരമറിയിച്ചു.
തിരുത്തണി തഹസിൽദാർ മതിയളഗന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. പുഴയിലെ മണലിൽ മൂടിയ നിലയിൽ മൂന്നര അടി ഉയരവും 150 കിലോ ഭാരവുമുള്ള മുരുകന്റെ ശിലാവിഗ്രഹം കണ്ടെത്തി.
ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ.
മുരുകന്റെ വിഗ്രഹത്തിന് തലയിൽ ഒരു കിരീടവും നാല് കൈകളും രണ്ട് കാലുകളും ഉണ്ട്. ഈ വിഗ്രഹം എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിലേതായിരിക്കാമെന്ന് വിദഗ്‌ദ്ധർ പറയുന്നു.
സാധാരണ മുരുക വിഗ്രഹങ്ങളിൽ നിന്നും വ്യത്യസ്‍തമായി ജപമാലയും കമണ്ഡലുവും ഉള്ള ഈ വിഗ്രഹത്തിന് മൂന്നര അടി ഉയരവും 150 കിലോഗ്രാം ഭാരവുണ്ട്. ഈ കേടുകൂടാത്ത വിഗ്രഹം, ചോള കാലഘട്ടത്തിൽ നിന്നുള്ള മുരുക സങ്കല്പമായ ബ്രഹ്മശാസ്‌താവിന്റെതാണെന്നു വിദഗ്‌ദ്ധർ പറഞ്ഞു.
ബ്രഹ്മാവിന്റെ സൃഷ്ടിപരമായ ചുമതലകൾ ഏറ്റെടുക്കുന്ന മുരുകന്റെ ദേവതാ സങ്കല്പമാണ് ബ്രഹ്മശാസ്താ എന്നറിയപ്പെടുന്ന ഈ രൂപം. ഇത് വളരെ അപൂർവമാണ്. വിഗ്രഹം കൂടുതൽ വിശകലനത്തിനും സംരക്ഷണത്തിനും പൊതു പ്രദർശനത്തിനുമായി ഒരു മ്യൂസിയത്തിലേക്ക് മാറ്റാൻ പദ്ധതിയിടുന്നുവെന്ന് കണ്ടെടുത്ത തഹസിൽദാർ മതിയളഗൻ പറഞ്ഞു.കൂടാതെ, നദീതീരത്ത് ചിതറിക്കിടക്കുന്ന പുരാവസ്തുക്കൾ പര്യവേഷണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചും സൂചനയുണ്ട്.
മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, ശ്രീദേവി, ഭൂദേവി മൂർത്തികൾ……
കൊശസ്തലൈയാർ നദിയിൽ വിഗ്രഹങ്ങൾ കണ്ടെടുക്കുന്നത് ഇതാദ്യമായല്ല. 2008 ൽ നദീ മണൽഖനനത്തിനിടെ വരണ്ടുണങ്ങിയ പുഴയോരത്ത് നിന്ന് മൂന്നടിയോളം ഉയരവും രണ്ടരയടി വീതിയുമുള്ള ലക്ഷ്മീ നാരായണന്റെ വിലമതിക്കാനാകാത്ത പുരാതന വിഗ്രഹം കണ്ടെടുത്തിരുന്നു. ആ വിഗ്രഹത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി നെമിലിയിലെയും അയൽപക്ക ഗ്രാമമായ അടുക്കൽപട്ടിലെയും ഗ്രാമീണർ തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ആ വിഗ്രഹം തിരുത്തണി താലൂക്ക് ഓഫീസിലെ ട്രഷറി സ്‌ട്രോങ് റൂമിലേക്ക് മാറ്റുകയായിരുന്നു.
2023 ജനുവരിയിൽ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിൽ താമരഭരണി നദിയിലും മുരുകൻ ശിലാവിഗ്രഹം കണ്ടെത്തിയിരുന്നു. 3.5 അടി ഉയരമുള്ള ഈ വിഗ്രഹത്തിന് കേടുപാടുകൾ ഉണ്ടായിരുന്നു. ഇത് പിന്നീട് തിരുനെൽവേലി സർക്കാർ മ്യൂസിയത്തിന് കൈമാറി.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം
ചെന്നൈ മെട്രോപൊളിറ്റൻ പ്രദേശത്ത് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കൊശസ്തലൈയാർ നദി . തിരുവള്ളൂർ ജില്ലയിലെ പള്ളിപ്പാട്ടിന് സമീപം ആരംഭിക്കുന്ന 136 കിലോമീറ്റർ നീളമുള്ള നദിയാണിത്