സിനിമയിൽ എന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് മഞ്ജു വാര്യർ. ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുണ്ട് മഞ്ജു വാര്യർ. ഇപ്പോൾ ഫോട്ടോഗ്രാഫിയിലും ഒരു കൈ പരീക്ഷിച്ചിരിക്കുകയാണ് താരം. മഞ്ജു വാര്യർ പകർത്തിയ സഹോദരൻ മധു വാര്യരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
View this post on Instagram
മധു വാര്യർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ മഞ്ജു പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചത്. ഒപ്പം, തന്റെ ഫോട്ടോ പകർത്തുന്ന മഞ്ജുവിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വളർത്തു നായയ്‌ക്കൊപ്പമുള്ള മധുവിന്റെ മനോഹര ചിത്രമാണ് മഞ്ജു പകർത്തിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ചേട്ടൻ അറിയാതെയാണോ ഫോട്ടോ പകർത്തിയത് എന്ന തരത്തിലുള്ള കമന്റുകളും എത്തുന്നുണ്ട്.
നിരവധി സിനിമകളിലൂടെ ശ്രദ്ധേയനാണ് മധു വാര്യർ. 2004ൽ ക്യാംപസ് എന്ന സിനിമയിലൂടെയാണ് മധു അഭിനയ രംഗത്തെത്തിയത്. പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരത്തെ സംവിധായകന്റെ വേഷത്തിലാണ് പ്രേക്ഷകർ കണ്ടത്. 2022ൽ പുറത്തിറങ്ങിയ ലളിതം സുന്ദരം എന്ന ചിത്രമാണ് മധു വാര്യർ സംവിധാനം ചെയ്തത്. മഞ്ജു വാര്യറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.















