ശ്വേതാ ബച്ചന്റെ 50-ാം ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ അറിയിച്ച് സഹോദരൻ അഭിഷേക് ബച്ചൻ. ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അഭിഷേക് ആശംസകൾ അറിയിച്ചത്. കുറിപ്പിനൊപ്പം ഇരുവരുടെയും പഴയകാല ചിത്രങ്ങളും അഭിഷേക് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

അഭിഷേക് ബച്ചന്റെ കുറിപ്പിന് പിന്നാലെ നിരവധി ആരാധകരാണ് ശ്വേതാ ബച്ചന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. ശ്വേതയുടെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയും അഭിഷേക് ബച്ചൻ പങ്കുവച്ചു.

പ്രശസ്തയായ എഴുത്തുകാരികൂടിയാണ് അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകളായ ശ്വേതാ ബച്ചൻ. ഡൽഹിയിലെ വ്യവസായിയായ നിഖിൽ നന്ദയെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. 2018-ൽ ‘പാരഡൈസ് ടവേഴ്സ്’ എന്ന പുസ്തകത്തിലൂടെയാണ് ശ്വേതാ ബച്ചൻ എഴുത്തുകാരിയായി അരങ്ങേറ്റം കുറിച്ചത്.
















