ശരീരം പ്യൂരിൻസ് എന്നറിയപ്പെടുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കുമ്പോൾ സാധരണയായി ഉണ്ടാകുന്ന രാസവസ്തുവാണ് യൂറിക്കാസിഡ്. പ്യൂരിനുകൾ സാധാരണയായി ശരീരത്തിൽ ഉത്പാദിക്കുന്നു. ഉണക്കിയ ബീൻസ്, പയർ എന്നീ ഭക്ഷണ ഇനങ്ങളിൽ യൂറിക്കാസിഡ് അടങ്ങിയിരിക്കുന്നു. സാധാരണയായി യൂറിക്കാസിഡ് രക്ത്ത്തിൽ ലയിച്ച ശേഷം കിഡ്നിയിലൂടെ പുറത്തേക്ക് പോകും.എന്നാൽ ശരീരരത്തിൽ നിന്ന് ശരിയായ അളവിൽ യൂറിക്കാസിഡ് പുറത്തേക്ക് പോകാതിരുന്നാൽ പ്രമേഹം രക്ത സമ്മർദ്ദം തുടങ്ങി പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഇതിനു പുറമേ സന്ധി വാദം, മൂത്രത്തിലെ കല്ല് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
ഉയർന്നഅളവിൽ ശരീരത്തിൽ യൂറിക്കാസിഡിന്റെ സാന്നിദ്ധ്യം ഉണ്ടായാൽ ഗുളികൾക്ക് പുറമേ ഡയറ്റിൽ ഉൾപ്പടുത്തേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. അവ ശീലമാക്കിയാൽ വലിയ വലിയ അളവിൽ ഇതിന് മാറ്റമുണ്ടാകും
ജലാംശം:-
ശരീരരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ വേണ്ടി ധാരാളം ജലം കുടിക്കുക.
ചെറി:-
ചെറി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കുറയ്‌ക്കുകയും ശരീരത്തെ അധികം ക്ഷാരമാക്കുകയും ചെയ്യും.
ബെറി:-
ബ്ലൂബെറി, സ്ട്രോബെറി എന്നീ പഴങ്ങൾ യൂറിക്കാസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.
സെലറി
സെലറി വ്യത്യസ്തതരം ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ് . വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം കുറയ്‌ക്കാനും സെലറി കഴിക്കുന്നത് സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ :-
രാവിലെ ആപ്പിൾ സിഡർ വിനെഗർ കഴിക്കുന്നത് യൂറിക്കാസിഡിന്റെ അളവ് കുറയ്‌ക്കുന്നതിന് സഹായിക്കും.















