മുംബൈ: ഭാരതത്തിന് സ്വതന്ത്ര്യം ലഭിച്ചതും രാജ്യത്ത് സാങ്കേതികവിദ്യ വളർന്നതിന്റെയും പിന്നിൽ കോൺഗ്രസ് പാർട്ടിയാണെന്ന് ഉദ്ധവ് സേന നേതാവ് സഞ്ജയ് റാവത്ത്. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്യം പോലും ലഭിക്കില്ലായിരുന്നുവെന്നും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിക്കില്ലായിരുന്നു എന്നുമാണ് റാവത്തിന്റെ വാദം. ‘കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ’ എന്ന ബിജെപി പുറത്തിറക്കിയ പുസ്തകത്തെ കുറിച്ചാണ് റാവത്തിന്റെ പ്രതികരണം. രാജ്യം ഒരുമിച്ച് നിൽകുന്നതിന് പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മുംബൈയിൽ നടക്കുന്ന ഇൻഡി മുന്നണിയുടെ മെഗാ റാലിക്ക് മുന്നോടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. മുംബൈയിലെ ധാരാവിയിൽ രാഹുലിന്റെ ന്യായ് യാത്രയുടെ സമാപിക്കാനിരിക്കെയാണ് സഞ്ജയുടെ പ്രസ്താവന. എന്നാൽ കോൺഗ്രസ് ഇന്നോളം നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെക്കാൾ അധികം വികസനമെത്തിച്ചത് ബിജെപി നടത്തിയിട്ടുണ്ട്. രാജ്യത്തിന് സ്വതന്ത്ര്യം നേടിത്തന്നത് ദേശീയ പ്രസ്ഥാനമാണ്. സ്വതന്ത്ര്യ ലബ്ധിയോടെ ഇത് പിരിച്ചു വിടുകയുമായിരുന്നു.