കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വിഭാഗത്തിൽ നിരവധി ഒഴിവുകൾ. എഡിറ്റോറിയൽ എക്‌സിക്യൂട്ടീവ്, ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ എന്നീ തസ്തികകളിലേക്കാണ് അവസരം. രണ്ട് വർഷത്തെ മുഴുവൻ സമയ കോൺട്രാക്ട് അടിസ്ഥാനത്തിൽ പ്രസാർ ഭാരതിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും ജേണലിസം പിജി ഡിപ്ലോമ, മൂന്ന് വർഷം വാർത്താ പ്രസിദ്ധീകരണ സ്ഥാപനത്തിൽ പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്. ഉയർന്ന പ്രായപരിധി 58 വയസാണ്.
ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. യോഗ്യമായ ശബ്ദവും ഉണ്ടായിരിക്കണം. പ്രസാർഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. മാർച്ച് 19-ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് http://applications.prasarbharati.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.