തിരുവനന്തപുരം: നാലംഗ സംഘം വീട് കയറി അക്രമിച്ചതായി പരാതി. വെള്ളറടയിലാണ് സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വെള്ളറട സ്വദേശി ശ്യാമള സഹോദരിയുടെ മകൻ രതീഷ് കുമാർ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോറിയിലും ബൈക്കിലുമായെത്തിയ നാലംഗ സംഘമാണ് വീട്ടിൽ കയറി അക്രമണം. അക്രമികളായ രഞ്ജിത്ത് (27), അനീഷ് (26), ഷിബിൻ (30) മനീഷ് (32) എന്നിവർക്കായി വെള്ളറട പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് വിവരം.