ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രപതിയുടെ ‘ദത്തെടുത്ത കുട്ടികൾ’ എന്ന് വിളിക്കപ്പെടുന്ന ‘കോർബ ഗോത്രവർഗ’ വിഭാഗത്തിലെ 56 കുടുംബങ്ങളിലെ 200 പേർ ഹിന്ദുമതം സ്വീകരിച്ചു . കൃത്യമായ ആചാരാനുഷ്ഠാനങ്ങളിലൂടെയാണ് ഇവർ സനാതം ധർമ്മത്തിലേക്ക് മടങ്ങിയത്. പ്രബൽ പ്രതാപ് സിംഗ് ജൂദേവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
റായ്ഗഡ് ജില്ലയിലെ ബർഗട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ . കാവിക്കൊടിയുമായാണ് ഇവർ വീടുകളിലേയ്ക്ക് മടങ്ങിയത് . ‘ മതപരിവർത്തനം വെച്ചുപൊറുപ്പിക്കില്ല, ഈ പ്രവൃത്തിയിൽ ഉൾപ്പെട്ടവർ ആരായാലും ശിക്ഷ നേരിടാൻ തയ്യാറായിരിക്കണം. അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ‘ പ്രബൽ പ്രതാപ് സിംഗ് പറഞ്ഞു.
മതപരിവർത്തനം രാജ്യത്തിന് ഭീഷണിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, “ഇത് ഗൗരവമായി എടുത്തില്ലെങ്കിൽ, വരും തലമുറകൾ നമ്മോട് ക്ഷമിക്കില്ല,” എന്നും പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മതം മാറിയ മുഴുവൻ ആളുകളെയും പറ്റി അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.