തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ആറ്റിപ്ര കന്നിൽ ലൈൻ പ്രദേശത്തെ ജനങ്ങളാണ് റോഡ് ഉപരോധിച്ച് രംഗത്തെത്തിയത്. ഒന്നരമാസമായി കുടിവെള്ളം ഈ പ്രദേശത്ത് എത്തുന്നില്ല. ഇതേത്തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം. കടുത്ത ചൂടിനെ അവഗണിച്ചും പ്രദേശവാസികൾ കോട്ടൂർ റോഡ് ഉപരോധിച്ചു.















