ബെംഗളൂരു: പള്ളിയിലെ വാങ്ക് വിളിയുടെ സമയത്ത് മൊബൈൽ കടയിൽ പാട്ട് വെച്ചെന്ന് ആരോപിച്ച് കടയുടമയ്‌ക്ക് ക്രൂരമർദ്ദനം. ബെംഗളൂരുവിലെ ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിലാണ് സംഘർഷമുണ്ടാത്. പ്രദേശത്തെ ഒരു കൂട്ടം ഇസ്ലാമിസ്റ്റുകളാണ് യുവാവിനെ ആക്രമിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതൊടെ പ്രതിഷേധം ശക്തമായി.
സംഘം കടയിൽ അതിക്രമിച്ച് കയറുന്നതും ദേഷ്യത്തോടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ആക്രോശിക്കുന്നതും വീഡിയോയയിൽ വ്യക്തമാണ്. തുടർന്ന് സംഘം യുവാവിനെ കടയിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കാൻ തുടങ്ങി.
#Bengaluru
Muslim boys trash shopkeeper for playing loud music during AzaanSo Azaan can be loud 5 times a day that’s ok? The irony!
Hope this Ramzan better sense prevails 🙏🏻
Incident reported near Siddanna Layout, FIR lodged in Halasuru gate police station! pic.twitter.com/MEuoImIJxV
— Nabila Jamal (@nabilajamal_) March 18, 2024
കർണ്ണാടകയിൽ ക്രമസമാധാനം പാടെ തകർന്നെന്ന വിമർശനങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ മൃദുസമീപനമാണ് നിയമം കൈയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നും പ്രീണരാഷ്‌ട്രീയമാണ് എല്ലാത്തിനും കാരണമെന്നും നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് വിവരം.