അറേബ്യൻ കടലിലെ 40 മണിക്കൂർ നീണ്ട അതിസാഹസിക ഒപ്പറേഷന് പിന്നാലെയാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നേവി കീഴടക്കിയത്.നാവികസേനയുടെ കപ്പലുകൾ, ഡ്രോണുകൾ, എയർ ക്രാഫ്റ്റുകൾ, മറൈൻ കമാൻഡോകൾ എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് 35 പേരടങ്ങുന്ന കൊള്ള സംഘത്തെ കാൽച്ചുവട്ടിലാക്കിയത്. റൂയെൻ ചരക്കു കപ്പലിലുണ്ടായിരുന്ന 17 നാവികരെയാണ് രക്ഷപ്പെടുത്തിയത്.
സാഹസിക ദൗത്യത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു.മറൈൻ കമാൻഡോകൾ എന്ന മാർക്കോസ് സംഘത്തിന്റെ സാഹസിക രക്ഷാപ്രവർത്തന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ദൗത്യത്തിനിടെ സൊമാലിയൻ കടൽക്കൊള്ളക്കാർ നാവികസേനയുടെ ഹെലികോപ്റ്ററിന് നേരെയും യുദ്ധക്കപ്പലിന് നേരെയും വെടിയുതിർത്തിരുന്നു.
എയർ ക്രാഫ്റ്റിലെത്തിയ കമാന്റോകൾ പാരച്യൂട്ടിൽ പറന്നിറങ്ങിയ ശേഷമാണ് റാഞ്ചിയ കപ്പലിലേക്ക് കയറി സാഹസിക രക്ഷാ പ്രവർത്തനം നടത്തിയത്. ഇന്ത്യൻ തീരത്ത് നിന്ന് 2600 കിലോമീറ്റർ അകലെയായിരുന്നു ദൗത്യം.വെള്ളിയാഴ്ചയാണ് ചരക്ക് കപ്പൽ റൂയെൻ ഇന്ത്യൻ നാവിക സേന കണ്ടെത്തുന്നത്.
Breaking: First visuals of Somali pirates surrendering to Indian Navy’s MARCOS during operation onboard MV Ruen. pic.twitter.com/lJsiIXW5g2
— Sidhant Sibal (@sidhant) March 17, 2024
“>
#WATCH | Airdropping of Marine Commandos and their equipment from a C-17 transport aircraft in the Arabian Sea for action against pirates on a vessel MV Ruen over 2600 km from Indian shores. pic.twitter.com/WoqFWOjJev
— ANI (@ANI) March 17, 2024
“>