തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എസിഐ രാജ്യാന്തര പുരസ്‌കാരം

Published by
Janam Web Desk

തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) 2023-ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം. എയർപോർട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ് പുരസ്‌കാര നേട്ടം.

യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് എഎസ്‌ക്യു അവാർഡുകൾ. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഒരു വിമാനത്താവളത്തിന്റെ പ്രതിബദ്ധതയുടെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു.

മികച്ച ലഗേജ് ഡെലിവറി സമയം, സൈനേജുകളുടെ പുനഃക്രമീകരണം, നിലവിലുള്ള ടോയ്ലറ്റുകളുടെ മുഖം മിനുക്കൽ, കാത്തിരിപ്പ് സമയം കുറയ്‌ക്കുന്നതിന് എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം കൂട്ടൽ, യാത്രക്കാർക്കായുള്ള ട്രോളികളുടെ എണ്ണം വർധിപ്പിക്കൽ, എയർപോർട്ട് ജീവനക്കാർക്ക് സോഫ്റ്റ് സ്‌കിൽ പരിശീലനം നൽകൽ തുടങ്ങിയവയും അവാർഡിനായി പരിഗണിച്ചു.

Share
Leave a Comment