വയനാട്: പരക്കുനിയിൽ നിന്നും കാണാതായ എട്ടാം ക്ലാസുകാരിയെ തൃശൂരിൽ നിന്ന് പോലീസ് കണ്ടെത്തി. പതിനാലുകാരി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് സൂചന നൽകിയതിന് ശേഷമാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ശനിയാഴ്ച കാണാതായ കുട്ടിയെയാണ് ഇന്ന് കണ്ടെത്തിയത്.
തൃശൂർ സിറ്റി പോലീസിന്റെ സഹായത്താൽ പാലപ്പെട്ടി വളവിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മ ഇവരുടെ രണ്ടാം ഭർത്താവായ വിനോദ് (29) എന്നയാളും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു. കൂട്ടുകാരിയുടെ അമ്മയ്ക്കും അച്ഛനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതെന്തിനാണെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.