എറണാകുളം: തൃപ്പൂണിത്തുറയിൽ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉദയംപേരൂർ പുല്ലുകാട്ട് സ്വദേശി വിബിൻ (32) ആണ് പിടിയിലായത്. പ്രണയ ബന്ധത്തിൽ നിന്നും യുവതി പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് കുത്തിക്കൊലപ്പെടുത്താൻ
ശ്രമിച്ചത്.
യുവതി വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ഉദയംപേരൂർ പോലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.















