ലക്നൗ : യുപിയിലെ മിർസാപൂരിൽ നിന്ന് 700 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി . സിഖാദ് പ്രദേശത്തെ ചുനാറിലെ ആദൽപുര ശീതലധാമിൽ ബച്ച ലാലിന് വീട് നിർമ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ശിവലിംഗം കണ്ടെത്തിയത് .
വിവരം അറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി . പിന്നാലെ ആദൽപുര ഔട്ട്‌പോസ്റ്റ് ഇൻചാർജ് മഹേന്ദ്ര പട്ടേലും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പുരാവസ്തു വകുപ്പിന്റെ സംഘവും കൂടുതൽ ഗവേഷണത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട് . ശിവലിംഗത്തിന് 600 മുതൽ 700 വർഷം വരെ പഴക്കമുണ്ടെന്ന് സംഘം വ്യക്തമാക്കി . അതേസമയം ഗ്രാമീണർ ഭൂമിയിൽ പൂജകളും ആരംഭിച്ചു കഴിഞ്ഞു.