ബെംഗളൂരു: ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിൽ മൊബൈൽ കട നടത്തുന്ന മുകേഷിനെ ഇസ്ലാമിസ്റ്റുകൾ ക്രൂരമായി ആക്രമിച്ചത്.
ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കാവി ഷാൾ ധരിച്ച് ഹനുമാൻ ചാലിസ ജപിച്ച് പ്രതിഷേധിച്ചു. കോൺഗ്രസിന്റെ കർണാടകയിൽ ഹിന്ദുക്കൾ “മൂന്നാം തരം പൗരന്മാരായി” അവഗണിക്കപ്പെടുകയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സിറ്റി കമ്മീഷണർ ബി ദയാനന്ദയോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
In Congress’ Karnataka, Hindus are being disregarded as third class citizens.
When Mukesh, the victim of today’s assault by radical youth at Nagarathpete approached Bengaluru Police, a token FIR was registered with “loud music” as the cause of the attack.
Unfortunately, I had… pic.twitter.com/PtUQaCkOT5
— Tejasvi Surya (ಮೋದಿಯ ಪರಿವಾರ) (@Tejasvi_Surya) March 18, 2024
“ദിവസവും വൈകുന്നേരം കടയിൽ വെക്കാറുണ്ട്. ഇന്നലെ വൈകിട്ട് 6.15 ഓടെ ഹനുമാൻ ചാലിസ പ്ലേ ചെയ്യുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. ഭജന നിർത്തണമെന്ന് പറഞ്ഞ് ഒരു സംഘം കടയിൽ വന്നു. വിസമ്മതിച്ചപ്പോൾ, അവരിൽ ഒരാൾ എന്റെ കോളറിൽ പിടിച്ചു. എതിർക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ ഏഴോളം പേരുണ്ടായിരുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ ലൗഡ് സ്പീക്കറിൽ പാട്ട് വെച്ച് പ്രകോപനമുണ്ടാക്കിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്”, മുകേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം വ്യാപകമായതോടെ ബെംഗളൂരു പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ കർണാടക സർക്കാരിനെ വിമർശിച്ചത് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര രംഗത്ത് വന്നു. ഭരണകൂടത്തിന്റെ പ്രീണന നയങ്ങൾ കർണാടകയെ ക്രമസമാധാന തകർച്ചയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിധാൻ സൗധയിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യവും രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനവും ഹനുമാൻ ചാലിസ വെച്ചതിന് ഒരു ഹിന്ദു കടയുടമയെ ക്രൂരമായി ആക്രമിച്ചതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി