ചെന്നൈ: ശ്രീപെരുമ്പത്തൂരിന് സമീപത്ത് നിന്ന് പുരാതന നടരാജവിഗ്രഹം കണ്ടെത്തി. ശ്രീപെരുമ്പത്തൂരിനടുത്ത് ശിവൻ കൂടൽ ഗ്രാമത്തിലെ ശിവകുലുന്ദേശ്വര ക്ഷേത്രത്തിന്റെ നിലത്ത് ചൊവ്വാഴ്ച പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്നുണ്ടായിരുന്നു .
ഇതിനിടെയാണ് മൂന്ന് ശൂലങ്ങളും, പുരാതന നടരാജ വിഗ്രഹവും ലഭിച്ചത് . വിഗ്രഹത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . പഞ്ചലോഹം കൊണ്ടാണ് നിർമ്മാണം . നിലവിൽ വിഗ്രഹം പുരാവസ്തു വകുപ്പ് ഓഫീസിലേയ്ക്ക് മാറ്റി.
1000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് ശിവകുലുന്ദേശ്വര ക്ഷേത്രം . തമിഴ്നാട്ടിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.