തിരുവനന്തപുരം: കാര്യവട്ടം സർവകലാശാല ക്യാമ്പസിൽ എബിവിപി പ്രവർത്തകന് എസ്എഫ്‌ഐ ഗുണ്ടകളുടെ ക്രൂരമർദ്ദനം. എബിവിപി പ്രവർത്തകനായ ആദിത്യനാണ് മർദ്ദനമേറ്റത്. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മറ്റൊരു തീയതിയിലേക്ക് മാറ്റി വയക്കാൻ ആവശ്യപ്പെട്ട് എബിവിപി വിസിക്കും രജിസ്ട്രാർക്കും കത്തുനൽകി.
എബിവിപി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കലി പൂണ്ടാണ് എസ്എഫ്‌ഐ പ്രവർത്തകർ ആദിത്യനെ ഹോസ്റ്റലിൽ കയറി മർദ്ദിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അജിന്ത് അജയ്, യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് കെ.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എബിവിപി സ്ഥാപിച്ച കൊടികളും ബാനറുകളും എടുത്തു കളയുകയും പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടതും. 15 വർഷങ്ങൾക്ക് ശേഷമാണ് എബിവിപി ക്യാമ്പസിൽ യൂണിറ്റ് സ്ഥാപിച്ചതും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതും.
കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്കാണ് ഇലക്ഷൻ ചുമതല. പരാതി നൽകിയിട്ടും അക്രമം അഴിച്ചുവിട്ടവർക്കെതിരെ നടപടിയെടുക്കാൻ രജിസ്ട്രാർ തയ്യാറായിട്ടില്ലെന്നും എബിവിപി ചൂണ്ടിക്കാട്ടി.