പാലക്കാട് : മാത്തൂർ തണ്ണീരങ്കാട് വീട് കുത്തിത്തുറന്ന് മോഷണം. തണ്ണീരങ്കാട് സഹദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. 17 പവൻ സ്വർണ്ണം മോഷണം പോയതായാണ് പരാതി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.















