ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടികൊണ്ടുപോയ ബൾഗേറിയൻ കപ്പൽ തിരിച്ചുപിടിച്ച ഇന്ത്യൻ നേവിയുടെ ഓപ്പറേഷന് വീണ്ടും നന്ദിയറിയിച്ച് ബൾഗേറിയൻ പ്രസിഡന്റ് റുമെൻ റാദേവ്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ഫേണിൽ വിളിച്ചാണ് അദ്ദേഹം നന്ദിയറിച്ചത്. ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും ഉറപ്പുനൽകി.
President Droupadi Murmu received a telephone call from President Rumen Radev of Bulgaria @PresidentOfBg, who conveyed his gratitude for Indian Navy’s rescue of the hijacked Bulgarian Vessel MV Ruen and its crew, including 7 Bulgarian nationals. The two leaders agreed to further…
— President of India (@rashtrapatibhvn) March 20, 2024
“>
ഇന്ത്യൻ നേവിയുടെ ‘സങ്കൽപ്പ്’ ഓപ്പറേഷനിലൂടെയായിരുന്നു ഏഴ് പൗരന്മാർ അടക്കമുള്ള കപ്പൽ ജീവനക്കാരെ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടുത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നാവികസേനയ്‌ക്കും ബൾഗേറിയൻ പ്രസിഡന്റ് കഴിഞ്ഞദിവസം നന്ദി അറിയിച്ചിരുന്നു.’ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ‘എംവി റുവനും’ ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെയുള്ള ജീവനക്കാരെയും രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയുടെ ധീരമായ പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്റെ ആത്മാർത്ഥമായ നന്ദി’ എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 14നാണ് എംവി റൂവനെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. കടൽക്കൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവികസേന കപ്പൽ തിരിച്ചുപിടിക്കുകയും 35 കൊള്ളക്കാരെ കീഴടക്കുകയും ചെയ്തു.















