മലയാളത്തിന്റെ സ്വന്തം നടിയാണ് അനുശ്രീ. ലളിതമായ വസ്ത്രധാരണം കൊണ്ടും ലളിതമായ സംസാരം കൊണ്ടും മലയാളികളുടെ മനസിൽ വളരെ പെട്ടന്നാണ് അനുശ്രീ സ്ഥാനം പിടിച്ചത്. അനുശ്രീയുടെ ഈ ലാളിത്യം തന്നെയാണ് മറ്റ് നടികളിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നത്. താരത്തിന്റെ ഈ ലാളിത്യം ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാവുകയാണ്.
അഭിനയത്തിരക്കുകളെല്ലാം മാറ്റി വച്ച് വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടകം, നിലത്തിരുന്നാണ് അനുശ്രീ കാണുന്നത്. തിരക്കേറിയ ഉത്സവപ്പറമ്പിൽ മറ്റ് കാണികളെല്ലാം കസേരയിൽ ഇരുന്ന് നാടകം കാണുമ്പോഴും വളരെ ലളിതമായ വസ്ത്രം ധരിച്ച് താരം ഒരു ചെറുപുഞ്ചിരിയോടെ നാടകം ആസ്വദിക്കുന്ന കാഴ്ച ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടിയുടെ ഈ സിംപ്ലിസിറ്റിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.















