നവോദയ വിദ്യാലയ സമിതി അനദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,377 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 650 വിദ്യാലയങ്ങളിലും എട്ട് റീജിയണൽ ഓഫീസുകളിലും ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഹെഡ് ക്വാർട്ടേഴ്‌സിലുമാണ് നിലവിൽ ഒഴിവുകളുള്ളത്.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, ഇലക്ട്രീഷൻ കം പ്ലബർ, മെസ്സ് ഹെൽപ്പർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ലീഗൽ അസിസ്റ്റന്റ്, കാറ്ററിംഗ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ക്ഷണിച്ചിരിക്കുന്നത്.
പൊതുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിൽ വിജയിക്കുന്നതിന് ശേഷം അഭിമുഖവും ഉണ്ടായിരിക്കും. സ്‌കിൽ ടെസ്റ്റ് ആവശ്യമായവയ്‌ക്ക് അത്തരം ടെസ്റ്റുകൾ ഉണ്ടാകുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. രാജ്യത്തെവിടെയും അപേക്ഷാർത്ഥികൾക്ക് ജോലി ലഭിക്കാം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലാകും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. വിശദവിവരങ്ങൾക്ക് https://navodaya.gov.in/nvs/en/Home1 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.