ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് സിനിമയിൽ നിവിൻ പോളി എത്തുന്നത്. ഫാമിലി എന്റർടെയ്‌നറായി എത്തുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ പ്രമോ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. സുദീപ് ഇളമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്. ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മ്യൂസിക് ജെയിക്സ് ബിജോയ്.















