മലപ്പുറം: കെഎസ്‍ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50)ആണ് മരിച്ചത്. മലപ്പുറം എടപ്പാൾ മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
തൃശൂർ ഭാഗത്ത് നിന്നുവന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ നിന്നുവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ രാജേന്ദ്രൻ വാഹനത്തിൽ കുടുങ്ങിയതാണ് മരണ കാരണം. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















