വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയിൽ നാഗചൈതന്യയും സാമന്തയും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തിയത്. കരൺ ജോഹർ ആയിരുന്നു പരിപാടിയിൽ അവതാരകനായത്. എന്നാൽ ഇരുവരും പരസ്പരം സംസാരിക്കുക പോലും ചെയ്തില്ലെന്നാണ് വിവരം.
വരുൺ ധവാനൊപ്പം സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരീസിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. മയോസിറ്റിസിൽ രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം ആദ്യമായി സാമന്ത അഭിനയിക്കുന്നത് ഈ സീരീസിലാണ്. ഈ വെബ് സീരീസിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് സാമന്ത പരിപാടിയിൽ പങ്കെടുത്തത്.
Spotted: Samantha Ruth Prabhu and ex-husband Naga Chaitanya together at the same event! Setting a new standard for amicable exes 💫 #SamanthaRuthPrabhu #NagaChaitanya #ExGoals pic.twitter.com/NniZEz97Pp
— Media Buzz (@brain_bursts_) March 19, 2024
തെലുങ്ക് ഹിറ്റ് വെബ് സീരീസായ ‘ദൂഡ’യുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനായാണ് നാഗചൈതന്യ എത്തിയത്. വേദിയിൽ സീരീസിന്റെ അനുഭവങ്ങൾ പങ്കുവക്കുകയും സഹതാരങ്ങൾക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്ത ശേഷമാണ് താരം മടങ്ങിയത്. പ്രിയങ്ക ചോപ്ര, സൂര്യ, ബോബി ഡിയോൾ, ഷാഹിദ് കപൂർ തമന്ന, ഷോബിത തുലിയാല തുടങ്ങി മറ്റ് നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.















