മുംബൈ ഇന്ത്യൻസിൽ നായകസ്ഥാനത്തിന്റെ പേരിൽ ഉടലെടുത്ത വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. രോഹിത്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഒരു വിഭാഗം ആരാധകർക്ക് ഇപ്പോഴും ദഹിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലും വിമർശനം ശക്തമാണ്. ഇതിന് ശക്തി പകരുന്നതായിരുന്നു അടുത്തിടെ മുംബൈ പുറത്തിറക്കിയ ഒരു വീഡിയോ. ഇതിൽ പരസ്പരം സംസാരിക്കാതെ അകന്നിരിക്കുന്ന രോഹിത്തിനെയും ഹാർദിക്കിനെയുമാണ് കണ്ടത്. പിന്നെ ഇതായി സോഷ്യൽ മീഡിയിയലെ ചർച്ചാ വിഷയം. മാനേജ്മെന്റിനെയും ഹാർദിക്കിനെയും പരിഹസിച്ച് നിരവധി മീമുകളും ട്രോളുകളും പുറത്തിറങ്ങി.
എന്നാൽ മുംബൈ ഇന്ത്യൻസ് പങ്കുവച്ച ലേറ്റസ്റ്റ് വീഡിയോയിൽ പരസ്പരം ആലിംഗനം ചെയ്യുന്ന ഹാർദിക്കിനെയും രോഹിത് ശർമ്മയെയുമാണ് കാണുന്നത്. പരിശീലന സെഷനിടെ രോഹിത്തിന് അടുത്തെത്തി ഹാർദിക് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ ഒന്നുരണ്ടു വാചകങ്ങൾ സംസാരിക്കുന്നുമുണ്ട്.
എന്നാൽ ടീമിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കാണിക്കാനാണ് ഇത്തരം ഒരു വീഡിയോ പുറത്തിറക്കിയതെന്നാണ് ആരാധകരുടെ വാദം. നേരത്തെ ക്യാപ്റ്റനെ മാറ്റിയ കാര്യം മാദ്ധ്യപ്രവർത്തകർ ചോദിച്ചെങ്കിലും ഹാർദിക്കും പരിശീലകൻ ബൗച്ചറും പ്രതികരിക്കാൻ തയാറായിരുന്നില്ല. ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹാർദിക്കിനെ മുംബൈ തിരികെയെത്തിച്ചത്.
View this post on Instagram
“>
View this post on Instagram