ജയ് ശ്രീറാം , എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ ; അയോദ്ധ്യയിൽ ദർശനം നടത്തി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്

Published by
Janam Web Desk

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ് . ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ കേശവ് മഹാരാജ് അയോദ്ധ്യയിൽ എത്തിയത്. തന്റെ ക്ഷേത്രദർശനത്തിന്റെ ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ജയ് ശ്രീറാം , എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

നേരത്തെ, ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായും അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു . “അയോദ്ധ്യയിൽ രാമക്ഷേത്രം തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. അത് എല്ലാവർക്കും സമാധാനമേകട്ടെ ” എന്നായിരുന്നു അന്ന് കുറിച്ചത്.

 

Share
Leave a Comment