ഇൻഡോർ ; രൺദീപ് ഹൂഡയുടെ ചിത്രം ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഇന്നാണ് തിയേറ്ററുകളിൽ എത്തുക . എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ചിത്രത്തിന്റെ റിലീസ് മാറ്റി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാകേഷ് സിംഗ് യാദവ് .
ഈ ചിത്രത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാനാകുമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് . അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്‌ക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധിയെ വിമർശിക്കുക എന്നതാണ് ഈ സിനിമയുടെ നേരിട്ടുള്ള ലക്ഷ്യമെന്നാണ് കോൺഗ്രസ് ഉയർത്തുന്ന മറ്റൊരു ആരോപണം . സിനിമ രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കുമെന്നും , സിനിമയുടെ റിലീസ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും ചിത്രം നിരോധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കണമെന്നും രാകേഷ് സിംഗ് യാദവ് പറയുന്നു.















