ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‍രിവാൾ. ജയിലിൽ ആയാലും കെജ്‍രിവാൾ ഭരണം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുതൽ ആംആദ്മി നേതാക്കൾ പറഞ്ഞത്. എന്നാൽ, ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് ഭരണം നടത്താൻ സാധിക്കുമോ? അരവിന്ദ് കെജ്‍രിവാളിന് ഇനി മുഖ്യമന്ത്രിയായി തുടരാൻ സധിക്കുമോ ഇല്ലയോയെന്ന് നോക്കാം…
ജയിലിൽ ഇരുന്നുകൊണ്ട് ഒരു മുഖ്യമന്ത്രി ഭരണം നടത്തുന്നതിനെ കുറിച്ച് ഭരണഘടനയിൽ യാതൊന്നും പറയുന്നില്ല. എന്നാൽ, ജയിലിൽ ആയിരിക്കുമ്പോൾ ഭരണം നടത്താൻ സാധിക്കില്ല. കാരണം, മന്ത്രിസഭായോഗം ചേരണം, ഫയലുകൾ നോക്കണം, നിരന്തരം ചർച്ചകൾ നടത്തണംചീഫ് സെക്രട്ടറിയോടു പല കാര്യങ്ങളിലും വിശദീകരണം തേടേണ്ടിവരും. ഇതെല്ലാം ജയിലിൽ ഇരുന്നുകൊണ്ട് നടത്തുകയെന്നത് പ്രാവർത്തികമല്ല.
മാത്രമല്ല, ജയിൽ നിയമം അനുസരിച്ച് ജയിലിൽ കഴിയുന്നയാൾ മുഖ്യമന്ത്രിയായാലും രാഷ്‌ട്രീയക്കാരനായും തടവുകാരൻ മാത്രമാണ്. ഈ സാഹചര്യത്തിൽ ഭരണനിർവ്വഹം മുറതെറ്റാതെ നടക്കാൻ രാജിവച്ച് പൂർണ ഉത്തരവാദിത്വം മറ്റൊരാൾക്ക് നൽകുന്നതായിരിക്കും ഉചിതം. അതുമല്ലെങ്കിൽ വീട്ടു തടങ്കലിൽ കഴിയുകയാണെങ്കിൽ ഒരു പരിധിവരെ പ്രതിസന്ധികൾ മറികടന്ന് മുഖ്യമന്ത്രിയായി തന്നെ കെജ്‍രിവാളിന് ഭരണം നടത്താം.