കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് 4 കിലോ സ്വർണവും യാത്രക്കാരുടെ പക്കൽ നിന്നും 2.250 കിലോ സ്വർണവും ഡിആർഐ പിടികൂടി. ആകെ 6.6 കിലോ സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 4.3 കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം കഴിഞ്ഞയാഴ്ച സ്വർണം കടത്താൻ സഹായിച്ച മൂന്ന് പേർ ഡിആർഐയുടെ പിടിയിലായിരുന്നു. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സ്വർണം സുരക്ഷിതമായി പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള 84 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ ഗ്രാം സ്വർണം കടത്താനാണ് ഇവർ സഹായം നൽകിയത്.















