നടനത്തിലെ നിറം തിരഞ്ഞ് കലയെ അധിക്ഷേപിച്ചതിനെതിരെ കറുത്ത വസ്ത്രമണിഞ്ഞ് ചായം പൂശി നൃത്തം; വേറിട്ട പ്രതിഷേധവുമായി ഇരട്ടകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടനത്തിലെ നിറം തിരഞ്ഞ് കലയെ അധിക്ഷേപിച്ചതിനെതിരെ കറുത്ത വസ്ത്രമണിഞ്ഞ് ചായം പൂശി നൃത്തം; വേറിട്ട പ്രതിഷേധവുമായി ഇരട്ടകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 06:25 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധങ്ങൾ പല തലത്തിൽ ഉയർന്നു വരികയാണ്. എന്നാൽ അതിനിടയിൽ നർത്തകിമാരായ രണ്ടു കൊച്ചു കുട്ടികളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധനേടുകയാണ്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂളിലെ എട്ടാം തരം വിദ്യാർഥിനികളായ പി എസ് ആരതിയും പി എസ് ആതിരയുമാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ദൈവീകമായി തങ്ങൾക്ക് ലഭിച്ച നൃത്തകലയെ തന്നെയാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ അവർ തിരഞ്ഞെടുത്തത്. ഇരയിമ്മൻ തമ്മി രചിച്ച “കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ” എന്ന കീർത്തനത്തിലെ “ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ” എന്ന് തുടങ്ങുന്ന അനുപല്ലവിയാണ് അവർ ആടിയത്. നിരവധി കീർത്തനങ്ങൾ നൃത്തമാടി ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഈ നൃത്തത്തിന് ഒരു വ്യത്യാസമുണ്ടായിരുന്നു. ദേഹത്ത് കറുപ്പ് നിറം പൂശി, കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഈ കുട്ടികൾ നൃത്തമാടിയത്.

“അഭിപ്രായം ആർക്കും പറയാം അതു നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷെ ദൈവ സിദ്ധമായ കലയിൽ പോലും കറുപ്പും വെളുപ്പും എന്ന് വേർതിരിച്ചതിൽ എളിയ കലാകാരികൾ എന്ന നിലയിൽ ഞങ്ങളും പ്രതിക്ഷേധിക്കുന്നു. ഒപ്പം ഒരിക്കൽ പോലും കറുപ്പും വെളുപ്പും വേർതിരിക്കാതെ നൃത്തം പഠിപ്പിച്ച് അരങ്ങത്തേറ്റുന്ന ഞങ്ങളുടെ പ്രിയ ഗുരുനാഥയുടെ പാദാരവിന്ദങ്ങളിൽ തൊട്ടു വന്ദിച്ച്. കറുപ്പ് ചായം തേച്ച്, കറുപ്പുടുത്ത്., കാർവർണ്ണന്റെ കീർത്തനനത്തിന് മോഹനിയാട്ട ചുവട് വെച്ച്, ഞങ്ങളും.”

എന്നാണ് അവർ പ്രതിഷേധ സൂചകമായി കുറിച്ചത്.

ഈ കുട്ടികളുടെ പ്രതിഷേധ നൃത്ത വീഡിയോ ആദ്യം ഫേസ്‌ബുക്കിൽ പങ്കുവെച്ചത് അച്ഛനായ പാറക്കാട്ട് മന എസ് ശ്യാം കുമാറാണ്. പിന്നീട് ആരതിക്കും ആതിരക്കും സ്വന്തമായുള്ള മീനു ആൻഡ് മിന്നു എന്ന യു ട്യൂബ് ചാനലിലും ഇതേ വീഡിയോ പങ്കുവെച്ചു.

മീനു എന്നും മിന്നു എന്നും വിളിപ്പേരുള്ള ഈ ഇരട്ടകൾ ആലുവ കിഴക്കേ ദേശം നൃത്താഞ്ജലി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന സ്ഥാപനത്തിൽ പ്രിയ സഹദേവൻ എന്ന നൃത്താധ്യാപികയുടെ ശിക്ഷണത്തിൽ ദീർഘകാലമായി അഭ്യസനം നടത്തി വരുന്നു.
ആലുവ ചൊവ്വര പാറക്കാട്ട് മനയിൽ ശ്യാം കുമാറിന്റെയും ജയലക്ഷ്മിയുടെയും മക്കളാണ് ഇവർ.

Tags: RLV RamakrishnanMohiniyattamKalamandalam Sathyabhama Junior
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies