ഡെറാഡൂൺ: സംസ്ഥാനത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെ ആഘോഷമാണ് ഹോളിയെന്നും ആശംസാ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.
‘ഹോളി കേവലം നിറങ്ങളുടെ മാത്രം ആഘോഷമല്ല, നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഹോളി. വർണങ്ങൾ പരസ്പരം പകരുമ്പോഴും ആബാലവൃദ്ധം ജനങ്ങളും അടങ്ങാത്ത ആഹ്ലാദത്തോടെ ആഘോഷങ്ങളിൽ മുഴുകുമ്പോൾ, ഉത്തരാഖണ്ഡിലെ ഹോളി ആഘോഷങ്ങൾക്ക് അതിലും സവിശേഷമായ ഒരു ഐഡിന്റിറ്റി ആവശ്യമില്ല. എല്ലാവരുടെയും ജീവിതത്തിൽ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരുക. എല്ലാവർക്കും ഹോളി ആശംസകൾ.’ എന്നായിരുന്നു ധാമിയുടെ വാക്കുകൾ.
25നാണ് ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി ഹോളി ദഹൻ എന്ന ചടങ്ങ് നടക്കും. പിന്നീട് പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും നിറങ്ങൾ പകരുകയും ആളുകൾ നിറങ്ങൾ കൊണ്ട് ഉത്സവം തീർക്കുകയും ചെയ്യും.