നടനത്തിലെ വെളുത്ത സൗന്ദര്യം: കേരളത്തിലെ "ഇടതു - വലതു പക്ഷങ്ങളുടെ" സംഭാവന
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

നടനത്തിലെ വെളുത്ത സൗന്ദര്യം: കേരളത്തിലെ “ഇടതു – വലതു പക്ഷങ്ങളുടെ” സംഭാവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 11:30 am IST
FacebookTwitterWhatsAppTelegram

ഡോ. ദീപേഷ്. വി.കെ.

ക്ഷേത്രപ്രാന്തങ്ങളിൽ ദാസിയാട്ടം എന്നറിയപ്പെട്ടിരുന്ന നൃത്തത്തിനെ, ഭക്തിയുടെയും നാട്യത്തിന്റെയും പൊരുൾ മനസ്സിലാക്കി പുനരാവിഷ്കരിച്ച് മോഹിനിയാട്ടം എന്ന പേർ നൽകി നമ്മുടെ പൂർവികരായ കലാകാരന്മാർ രക്ഷിച്ചെടുത്തു. അത് ചരിത്ര വസ്തുതയാണ്. പിന്നീട് ഭക്തിസാന്ദ്രമായ ഒട്ടേറെ രചനകൾക്ക് നൃത്താവിഷ്കാരം നൽകി കേരളത്തിന്റെ തനത്കല എന്ന പേരിൽ മോഹിനിയാട്ടം അറിയപ്പെട്ടു. കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങൾ അതിന്റെ ശാസ്ത്രീയ പഠന കേന്ദ്രങ്ങളായി, ഏറ്റവും തികഞ്ഞ ഒരു നൃത്താവിഷ്കാരമായി മോഹിനിയാട്ടം അവതരിപ്പിക്കപ്പെട്ടു. കാലമേറെ കടന്നുകൊണ്ടിരിക്കെ നിരവധി പരീക്ഷണങ്ങൾ എല്ലാ നൃത്തകലകളിലും എന്നപോലെ മോഹിനിയാട്ടത്തിലും വന്നുചേർന്നു. മോഹിനിയാട്ടത്തിന് പുതിയ ഭാവതലങ്ങൾ ഉണ്ടായി, അതിൽനിന്ന് കേരളനടനം എന്ന പേരിൽ മറ്റൊരു നൃത്തകലയും രൂപപ്പെട്ടു. സ്ത്രീകൾ മാത്രം ആടിയിരുന്ന മോഹിനിയാട്ടം ഏതൊരു നൃത്തത്തെയും പോലെ പുരുഷനും ആടാം എന്ന് കേരളം നിശ്ചയിച്ചു. കേരളീയരെ സംബന്ധിച്ചിടത്തോളം പുരുഷൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിൽ പുതുമകൾ ഒന്നുമില്ല.ആസ്വാദകർ വീക്ഷിക്കുന്നത് നൃത്തകാരന്റെ അല്ലെങ്കിൽ നൃത്തകാരിയുടെ അവതരണവും അത് നൽകുന്ന അനുഭൂതിയുമാണ്. മോഹിനിയാട്ടത്തിൽ ആട്ടക്കാരന്റെ അല്ലെങ്കിൽ ആട്ടക്കാരിയുടെ നിറം വെളുപ്പല്ല; മഞ്ഞളും ചന്ദനവും ഇടകലർന്ന നിറമാണ്. നിറം വെളുപ്പും കറുപ്പും ഉള്ളവർ ഒരേപോലെ മേൽ സൂചിപ്പിച്ച നിറത്തിലേക്ക് തന്റെ മുഖത്തെ പരിവർത്തനം ചെയ്യേണ്ടതുണ്ട്. സത്യത്തിൽ അവിടെ വെളുത്ത ഒരാൾക്ക് മാത്രമല്ല കറുപ്പ് നിറമുള്ള ആൾക്കും സാധ്യതയുണ്ട് എന്നർത്ഥം. ഡോ. ആർ എൽ വി രാമകൃഷ്ണൻ ഇത്രമേൽ നിന്ദിക്കപ്പെടേണ്ട ഒരു അവസ്ഥയും കേരളത്തിൽ നിലവിലില്ല. പക്ഷേ അങ്ങനെ സംഭവിച്ചു. ഇത്രമേൽ ക്രൂരമായ നിന്ദ തികച്ചും അപലപനീയമാണ്.

കറുപ്പ് ഒരു ജാതീയതയുടെ സൂചകമല്ല. കറുത്തിരുണ്ട ആഢ്യൻനമ്പൂതിരിമാർ, രാജാക്കന്മാർ, പ്രഭുക്കന്മാർ, ഒക്കെ ഉണ്ടായ നാടാണ് കേരളം. വസ്തുനിഷ്ഠമായി കാര്യങ്ങളെ – വിശേഷിച്ച് ചരിത്രത്തെ അപഗ്രഥിക്കുന്നവർക്ക് ഇക്കാര്യത്തിൽ തർക്കം ഉണ്ടാവില്ല. കറുപ്പ് ദുഃഖത്തെയും പ്രതിഷേധത്തെയും സൂചിപ്പിക്കുന്ന നിറമായി കേരളീയർക്ക് മനസ്സിലായി തുടങ്ങിയത് ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷമാണ്. അതുവരെ അവർക്ക് കറുപ്പ് അയ്യന്റെ നിറമാണ്, കരിയാത്തന്റെ നിറമാണ് …. അങ്ങനെ പല ശൈവ മൂർത്തികളുടെയും ‘പട്ട് ‘ആണ്. കറുത്ത ചാന്ത് തൊടുവിക്കാൻ പിന്നാലെ ഓടുന്ന ഗുളികൻതിറ കേരളീയ പാരമ്പര്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സൂചകമാണ്. ഇങ്ങനെയൊക്കെ പ്രതിനിധാനം ചെയ്യപ്പെടുന്ന കറുപ്പ് എന്ന നിറത്തെ കേരളത്തിലെ ഹിന്ദുസമൂഹത്തെ വിഘടിപ്പിക്കാനുള്ള ഉപാദാനമാക്കുവാൻ ഉള്ള നിരന്തരശ്രമത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന മോഹിനിയാട്ടവിവാദം.
കലാമണ്ഡലം സത്യഭാമ എന്ന മോഹിനിയാട്ടം നൃത്താദ്ധ്യാപികയുടെ അതിര് കടന്നതും സംസ്കാര ശൂന്യവുമായ പ്രസ്താവന എല്ലാ മേഖലയിൽ നിന്നും ഉള്ള പ്രതിഷേധത്തിന് ഇടയാക്കി . ഡോ.ആർ എൽ വി രാമകൃഷ്ണനൊപ്പം കേരളീയ സമൂഹംഒന്നിച്ചു നിന്നു. പക്ഷേ ഈയൊരു സമയത്തും വിഘടനത്തിന്റെ – കുത്തിത്തിരിപ്പിന്റെ പ്രത്യയശാസ്ത്രവുമായി ഇടതു സംഘടനകളും മുസ്ലിംസംഘടനകളും തങ്ങളുടെ ആയുധങ്ങളുടെ മുന സംഘപരിവാറിനു നേരെ തിരിക്കാൻ ശ്രമിച്ചു, അതിനും എത്രയോ മുമ്പ് തന്നെ സംഘത്തിന്റെ ഔദ്യോഗികമായിട്ടുള്ള പിന്തുണ ആര്‍ എല്‍ വി രാമകൃഷ്ണനു ലഭിച്ചു. നൃത്തത്തെ – നാട്യത്തെ നിറവുമായി ബന്ധപ്പെടുത്തുന്ന നികൃഷ്ടമായ ചിന്താഗതിയെ രാഷ്‌ട്രീയ സ്വയംസേവകസംഘം അപലപിച്ചു.

ശ്രീ കലാഭവൻ മണിയുടെ അനുജനാണ് ഡോക്ടർ ആർ എൽ വി രാമകൃഷ്ണൻ. നൃത്ത മേഖലയിൽ മാത്രമല്ല സിനിമ മേഖലയിലും തനത് വ്യക്തിത്വം കാഴ്ചവച്ച ഒരു അഭിനേതാവ് കൂടിയാണ് ഡോക്ടർ രാമകൃഷ്ണൻ. ജ്യേഷ്ഠൻ എന്ന മഹാ വൃക്ഷത്തിന്റെ തണലിൽ വേണ്ടത്ര ഉയർന്ന് പ്രശോഭിതമാവാൻ സിനിമാമേഖലയിൽ രാമകൃഷ്ണന് ആയിട്ടില്ല എന്നത് വസ്തുതയാണ്. ഒരു ഗവേഷകൻ എന്ന നിലയിൽ മുഴുവൻ സമയ സിനിമാപ്രവർത്തനം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല എന്നു കൂടി വേണം അനുമാനിക്കാൻ. തീറ്റ റപ്പായിയുടെ ഭാവങ്ങളെ അഭ്രപാളികളിലൂടെ മലയാളിക്ക് സമ്മാനിച്ച രാമകൃഷ്ണൻ, ‘1921 പുഴ മുതൽ പുഴ വരെ ‘എന്ന സിനിമയിൽ പ്രധാന വേഷം അഭിനയിച്ചു. ഒരുപക്ഷേ മലയാളസിനിമാമേഖലയിലെ മുഖ്യധാരാ അഭിനേതാക്കൾ കൈയ്യൊഴിഞ്ഞ ഒരു സിനിമാപ്രവർത്തനമായിരുന്നു രാമസിംഹൻ അലി അക്ബർ എന്ന സംവിധായകന്റെ ‘1921 പുഴ മുതൽ പുഴ വരെ ‘എന്ന സിനിമ. 1921ൽ മലബാറിൽ നടന്ന മാപ്പിള കലാപത്തിന്റെ ക്രൂര യാഥാർത്ഥ്യത്തെ വളരെ ഭംഗിയോടെ അവതരിപ്പിച്ച വൈഭവം രാമകൃഷ്ണന് ഉണ്ട്. ആ സിനിമയിൽ അണിനിരന്ന ഭൂരിപക്ഷം അഭിനേതാക്കളെയും പിന്നീട് മലയാള സിനിമകളിൽ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല എന്നത് ആ മേഖലയിലെ രാഷ്‌ട്രീയ ഗൂഢതന്ത്രത്തെ വെളിവാക്കുന്നുണ്ട്. ഡോ.ആർ എല്‍വി രാമകൃഷ്ണൻ അതുകൊണ്ടുതന്നെ പലരുടെയും കണ്ണിലെ കരടായിരുന്നു. ശ്രീമതി കലാമണ്ഡലം സത്യഭാമ ജൂനിയർ നൽകിയ അഭിമുഖത്തിൽ,സിപിഎം നേതാവ് ഉന്നതങ്ങളിലേക്ക് എത്താൻ തന്നെ സഹായിച്ചതിന്റെ ചരിത്രം കുറഞ്ഞ വാക്കുകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. നൃത്തമേഖലകളിലെ മത്സര രംഗത്തിൽ അവർ ‘മുടിചൂടാമന്ന’യാണെന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതിന്റെ പിൻബലം അവർക്കു ലഭിച്ച രാഷ്‌ട്രീയ പിന്തുണ തന്നെയാണ്.

നൃത്തം ഒരു മത്സര ഇനം ആവുന്നത് സ്കൂൾ കലോത്സവങ്ങളിലും കലാലയ ഉത്സവങ്ങളിലും തുടങ്ങി കുടുംബശ്രീ കലോത്സവങ്ങളിൽ വരെ ആണ്. രാജഭരണകാലത്ത് നൃത്ത കലാകാരന്മാർ /കലാകാരികൾ രാജ്യസദസ്സിൽ വന്നു അവരുടെ കഴിവുകൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. എന്തിനേറെ പറയുന്നു ദേവേന്ദ്രന്റെ കൊട്ടാരത്തിൽ ഉർവശിയും തിലോത്തമയും നൃത്തമാടി അവരിൽ ആരാണ് ഒന്നാമതെത്തുന്നത് എന്ന് ദേവന്മാർ അഭിപ്രായപ്പെടുന്ന ഒരു പുരാണ ബോധവും നമുക്കുണ്ട്. ഈ പുരാണ – ചരിത്ര പശ്ചാത്തലമൊന്നും 1956 ൽ രൂപീകൃതമായ കേരളസംസ്ഥാനത്തിൽ, അതും ഇഎംഎസ് ഭരിച്ചു തുടങ്ങിയ കേരളത്തിൽ മാനദണ്ഡമായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട സ്കൂൾ – കലാലയ രംഗത്ത് കലോത്സവങ്ങൾ ഉണ്ടായിരുന്നു,

എഴുതിയത്
ഡോക്ടർ ദീപേഷ് വി കെ

Tags: RLV RamakrishnanSUBKalamandalam Sathyabhama Junior
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies