ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയതിന് ബിജെപി നേതൃത്വത്തോട് നന്ദി പറഞ്ഞ് നടി കങ്കണ റണാവത്. തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോഴായിരുന്നു കങ്കണയുടെ പേരും ഇടംപിടിച്ചത്. എക്സിലൂടെയാണ് കങ്കണ നന്ദി അറിയിച്ചത്
പ്രിയപ്പെട്ട ഭാരതീയ ജനതയുടെയും ബിജെപിയുടെയും പിന്തുണയ്‌ക്ക് വളരെയധികം നന്ദി. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മത്സരിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ എനിക്ക് സന്തോഷമുണ്ട്. ബിജെപിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. വിശ്വസ്തയായ ഒരു പൊതുപ്രവർത്തകയാകാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- കങ്കണ റണാവത്ത് എക്സിൽ കുറിച്ചു.
My beloved Bharat and Bhartiya Janta’s own party, Bharatiya Janta party ( BJP) has always had my unconditional support, today the national leadership of BJP has announced me as their Loksabha candidate from my birth place Himachal Pradesh, Mandi (constituency) I abide by the high…
— Kangana Ranaut (@KanganaTeam) March 24, 2024
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ ജനവിധി തേടുന്നത്. 111 പേരടങ്ങുന്ന പട്ടികയാണ് ബിജെപി അഞ്ചാം ഘട്ടത്തിൽ പുറത്തുവിട്ടത്. കങ്കണയെ കൂടാതെ നടൻ അരുൺ ഗോവിലും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മീററ്റിൽ നിന്നാണ് അരുൺ ഗോവിൽ മത്സരിക്കുക. രാമയണ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് യുപി സ്വദേശിയായ അരുൺ ഗോവിൽ.
സന്ദേശ്ഖാലി കേസിലെ അതിജീവിതയായ രേഖാ പത്രയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പശ്ചിമബംഗാളിലെ ബസിർഹത് മണ്ഡലത്തിൽ നിന്നാണ് രേഖാ പത്ര ബിജെപിക്കായി ജനവിധി തേടുക.















