മുംബൈ : ചരിത്രം വിസ്മരിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരാഞ്ജലിയായാണ് തന്റെ ചിത്രത്തിൽ ദേശീയ ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് നടൻ രൺദീപ് ഹൂഡ . സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ AI യുടെ സഹായത്തോടെയാണ് ദേശീയ ഗാനം ചിത്രത്തിനായി ഒരുക്കിയത് .
സവർക്കർ, വാസുദേവ് ബൽവന്ത് ഫഡ്‌കെ, ലാലാ ഹർദ്യാൽ, ശ്യാംജി വർമ, ഗണേഷ് ബാബറാവു സവർക്കർ, മദൻലാൽ ധിംഗ്ര, ഖുദിറാം ബോസ് തുടങ്ങി ചരിത്രത്താളുകളിൽ മറഞ്ഞു പോയവർക്ക് സമർപ്പിക്കുകയാണ് തങ്ങൾ ഈ ഗാനമെന്നും രൺദീപ് ഹൂഡ പറഞ്ഞു.
“ഇന്ത്യയിലെ അറിയപ്പെടാത്ത വീരന്മാരുടെ കഥകൾ വെളിച്ചത്തുകൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നു, അവരിൽ പലരെയും ഞങ്ങളുടെ #UnsungAnthem-ലൂടെ നിങ്ങൾ ആദ്യമായി കാണും . ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരരായ ചിലർ, അവരുടെ കഥകൾ നമുക്ക് നഷ്ടപ്പെട്ടു, ഇത് അവർക്ക് ഞങ്ങളുടെ ആദരാഞ്ജലിയാണ്. നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കും എന്ന് പറയുന്ന രീതി. ഞങ്ങൾ നിങ്ങളെ ഒരിക്കലും മറക്കില്ല! ജയ് ഹിന്ദ്.”- രൺദീപ് ഹൂഡ കുറിച്ചു.















