ചിഹ്നം നഷ്ടമായാലും 'ഈനാംപേച്ചിയെ' കൊച്ചാക്കരുതേ; വംശനാശ ഭീഷണി നേരിടുന്നെങ്കിലും നിസാരക്കാരനല്ല... അറിയാം ചില  വിശേഷങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ചിഹ്നം നഷ്ടമായാലും ‘ഈനാംപേച്ചിയെ’ കൊച്ചാക്കരുതേ; വംശനാശ ഭീഷണി നേരിടുന്നെങ്കിലും നിസാരക്കാരനല്ല… അറിയാം ചില  വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 11:56 am IST
FacebookTwitterWhatsAppTelegram

ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുകയെന്ന സിപിഎം കേന്ദ്ര കമ്മറ്റിയം​ഗം എ.കെ ബാലന്റെ പ്രസ്താവന വിവാ​ദങ്ങളിലേക്കാണ് എത്തിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ എകെ ബാലൻ നടത്തിയ പരാമർശം രാഷ്‌ട്രീയ വിവാദത്തിനും ട്രോളുകൾക്കും തിരികൊളുത്തുകയും ചെയ്തു.

എ.കെ ബാലന്റെ പ്രസ്താവനയോടെ ചാനൽ ചർച്ചയിൽ പോലും താരമായി മാറിയിരിക്കുകയാണ് ഈനാംപേച്ചി. ഈനാംപേച്ചി അത്ര ചെറിയ ആളാണെന്ന തരത്തിലായിരുന്നു എ.കെ ബാലന്റെ പ്രസ്താവന. എന്നാൽ അങ്ങനെയല്ലെന്ന് ഈാനംപേച്ചിയെ അറിയാവുന്നവർക്കറിയാം. ചില ഈനാംപേച്ചി വിശേഷങ്ങൾ ഇതാ..

ഉറുമ്പാണ് ഈനാംപേച്ചിയുടെ പ്രധാന ആഹാരം. അതുകൊണ്ട് തന്നെ ഇതിനെ ഉറുമ്പുതീനി എന്നും വിളിക്കുന്നു. ഇതിന്റെ ശരീരം മുഴുവൻ കവചം പോലെ ശൽക്കങ്ങളാൽ പൊതിഞ്ഞിരിക്കുന്നു. ശത്രുവിൽ നിന്ന് രക്ഷപ്പെടുന്നതിനായി സ്വയം പ്രതിരോധത്തിനായി പന്തുപോലെ ചുരുണ്ടു കൂടുന്നു. ഈ അവസരത്തിൽ ശൽക്കത്തിൻ‌റെ നിറം മാറി അതിന് ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.

10 മുതൽ 16 കിലോ​ഗ്രാം ഭാരമാണ് ഈനാംപേച്ചിക്കുള്ളത്. കോൺ ആകൃതിയിലുള്ള തലയും നീളമുള്ള മൂക്കും പിങ്ക് കലർന്ന തവിട്ടുനിറത്തിലുള്ള കൂർത്ത മുഖവും ഈനാംപേച്ചിയുടെ മാത്രം പ്രത്യേകതയാണ്. മൂർച്ചേറിയ നഖങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ഇവയ്‌ക്ക് പല്ലുകൾ ഇല്ലെങ്കിലും ദഹനത്തിന് സഹായിക്കുന്ന മസിലുകൾ വയറ്റിലുണ്ട്. അടിവയറും കാലിന്റെ ഉൾഭാ​ഗവും ഒഴികെയുള്ള ഭാ​ഗങ്ങളെല്ലാം ശൽക്കങ്ങളാൽ‌ മൂടപ്പെട്ട നിലയിലാണ്. കെരാറ്റിനാൽ നിർമ്മിതമാണ് ഇവ. സാധാരണ​ഗതിയിൽ 160 മുതൽ 200 വരെ ശൽക്കങ്ങളാണ് ഈനാംപേച്ചിയിൽ കണ്ടുവരുന്നത്. ഇതിൽ 46 ശതമാനത്തോളവും ഇതിന്റെ വാലിലാണ് കാണപ്പെടുന്നത്.

വ്യാപകമായി വേട്ടയാടപ്പെടുന്ന മൃ​ഗമാണ് ഈനാംപേച്ചി. ഇവയുടെ ശൽക്കങ്ങൾ‌ ബൂട്ടുകളും ഷൂകളും ഉൾപ്പടെയുള്ള തുകൽ സാധനങ്ങൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോ​ഗിക്കുന്നു. 2000-കളുടെ ആരംഭം മുതൽ ഇവയുടെ തൊലി ചൈനയിലേക്ക് കടത്തുന്നുണ്ട്. ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സംരക്ഷിത സസ്തനികളാണ് ഈനാംപേച്ചികൾ. ഈനാംപേച്ചിയെ വേട്ടയാടുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. 2012 മുതൽ ഫെബ്രുവരി 12 ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നു.

Tags: pangolinCPMAK BalanIndian pangolin
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies