സിംഗപൂർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; സൗഹൃദം അടിവരയിടുന്ന കൂടിക്കാഴ്ചയെന്ന് കേന്ദ്രമന്ത്രി

Published by
Janam Web Desk

സിംഗപൂർ: സിംഗപൂർ പ്രധാനമന്ത്രി ലി സിയാൻ ലൂങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ- സിംഗപൂർ ബന്ധം ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായും വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി സിംഗപൂരിൽ എത്തിയതായിരുന്നു അദ്ദേഹം.

” ഇന്ത്യ- സിംഗപൂർ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി പ്രധാനമന്ത്രി ലി സിയാൻ ലൂങുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം നിലനിർത്തുന്നുമായും ആഗോള വിഷയങ്ങളെ കുറിച്ചും ചർച്ചകൾ നടത്തി. ഇന്ത്യ- സിംഗപൂർ സൗഹൃദം അടിവരയിടുന്നതായിരുന്നു ഈ കൂടിക്കാഴ്ച.”- എസ് ജയശങ്കർ കുറിച്ചു.

23-ാം തീയതി സിംഗപൂരിൽ എത്തിയ വിദേശകാര്യമന്ത്രി, സിംഗപൂർ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ലോറൻസ് വോങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന മുന്നേറ്റത്തിലും പുതിയ സാങ്കേതിക വിദ്യകൾ പരസ്പരം പ്രയോജനപ്പെടുത്തുന്നതിലും ആശയങ്ങൾ പങ്കുവെച്ചതായി ജയശങ്കർ കൂട്ടിച്ചേർത്തു.

Share
Leave a Comment