ചൂടിനോട് പൊരുതാൻ ഇതാ ഒരു വ്യത്യസ്ത രുചിക്കൂട്ട് ; സ്‌പൈസി പേരയ്‌ക്ക ഐസ്‌ക്രീം ഒന്നു പരീക്ഷിക്കൂ

Published by
Janam Web Desk

ചൂടിനോട് പൊരുതാൻ വ്യത്യസ്ത രുചിക്കൂട്ട്; പരീക്ഷിക്കൂ, ‘സ്‌പൈസി’ പേരയ്‌ക്ക ഐസ്‌ക്രീം

വേനൽകാലമാണ്, ജനങ്ങൾ വാടി തളരുകയാണ്. ഈ സാഹചര്യത്തിൽ ശരീരത്തെ തണുപ്പിക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. അതിന് അനുയോജ്യമായ ഭക്ഷണ സാധനങ്ങളായിരിക്കും ഈ അവസരത്തിൽ തിരെഞ്ഞെടുക്കുക.

ഐസ്‌ക്രീമിലെ തന്നെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. വ്യത്യസ്തമായ ഒരു ഐസ്ക്രീം രുചിക്കൂട്ട് നോക്കാം..

ചേരുവകൾ

2 പേരയ്‌ക്ക

1/3 കപ്പ് പാൽപ്പൊടി

1/3 കപ്പ് ക്രീം

2 ടീസ്പൂൺ പഞ്ചസാര

തയ്യാറാക്കേണ്ട വിധം:

1.  പേരയ്‌ക്കയുടെ തൊലികളഞ്ഞെടുക്കുക. പേരയ്‌ക്ക കഷ്ണങ്ങളാക്കിയത്, പാൽപ്പൊടി, ക്രീം, പഞ്ചസാര എന്നിവ പേസ്റ്റ് രൂപത്തിലാകുന്നതുവരെ മിക്സിയിൽ അടിച്ചെടുക്കുക

2. അതിനുശേഷം ഈ മിശ്രിതം ഐസ്‌ക്രീം അച്ചിലോ, ചെറിയ ഒരു പാത്രത്തിലോ നിറച്ച്, ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് മൂടുക.

3. കുറഞ്ഞത് 4-6 മണിക്കൂറെങ്കിലും ഐസ്‌ക്രീം ഫ്രീസ് ചെയ്യണം.

4. അതിനുശേഷം പുറത്തെടുത്ത് അൽപനേരം സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുക. ഇത് ഐസ്‌ക്രീം മൃദുവാകാൻ സഹായിക്കും.

5.ശേഷം ഐസ്‌ക്രീം കട്ട് ചെയ്‌തെടുത്ത് അതിൽ അൽപം മുളകുപൊടിയും ഉപ്പും വിതറി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തും എന്നതിൽ യാതൊരു സംശയവും വേണ്ട. പേരയ്‌ക്കയുടെ സ്വാദിനൊപ്പം ക്രീമും, പാൽപ്പൊടിയും കലരുമ്പോൾ വ്യത്യസ്തമായ രുചിയനുഭവം ലഭിക്കും.

Share
Leave a Comment