ക്രിസ്മസ് അടുത്തതിനാൽ ഇനി എല്ലാ വീടുകളിലും അഘോഷങ്ങളിലും കാണുന്ന ഒന്നാണ് പ്ലം കേക്ക്. എന്നാൽ, സ്വാദിഷ്ടമായ പ്ലം കേക്ക് ഓവനില്ലാതെ ഉണ്ടാക്കുന്നതെങ്ങനെ എങ്ങനെയെന്ന് നോക്കാം…
ചേരുവകൾ
മൈദ 2 കപ്പ്
മുട്ട 3 എണ്ണം
ബേക്കിംഗ് പൗഡർ ഒന്നര ടീസ്പൂൺ
ബേക്കിംഗ് സോഡ അര ടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ
പഞ്ചസാര രണ്ട് കപ്പ്
ഏലയ്ക്ക പൊടിച്ചത് 2 ടീസ്പൂൺ
ഗ്രാമ്പു 2 ടീസ്പൂൺ
ജാതിക്ക ഒരു ചെറിയ കഷ്ണം
പട്ട ഒരു ചെറിയ കഷ്ണം
ഓറഞ്ച് ജ്യൂസ് 1 കപ്പ് വീതം
ഡ്രൈ ഫ്രൂട്സ് കാൽ കപ്പ്
ഓയിൽ ഒരു കപ്പ്
തയാറാക്കുന്ന വിധം
ഓറഞ്ച് നീരിൽ ഡ്രൈ ഫ്രൂട്സ് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം പകുതി കപ്പ് പഞ്ചസാര, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേർത്തു് പൊടിച്ച് മാറ്റി വെയ്ക്കുക. ഒരു പാനിൽ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേൽ ഉണ്ടാക്കി നല്ലതുപോലെ തണുക്കാൻ വയ്ക്കുക.
ഇതിന് ശേഷം മൈദ,ബേക്കിംഗ് പൗഡർ,ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ നല്ലതുപോലെ മിക്സ് ചെയ്യുക. മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേർതിരിച്ചെടുത്തതിന് ശേഷം മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയിൽ എന്നിവ ചേർത്തു അടിച്ചെടുക്കുക.
ഈ മിശ്രിതത്തിലേക്ക് മിക്സ് ചെയ്ത മൈദയുടെ കൂട്ട് കുറച്ച് കുറച്ചായി യോജിപ്പിച്ച് ചേർക്കുക. എന്നിട്ട്, ആദ്യം കുതിർക്കാൻ വെച്ച ഡ്രൈ ഫ്രൂട്സും ഇതിലേക്ക് ചേർക്കുക. മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേർത്തു മെല്ലെ യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം കേക്ക് ടിന്നിലേക്കൊഴിക്കുക. ഒരു സ്റ്റീൽ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. 10 മിനിറ്റിന് ശേഷം കേക്ക് ടിൻ വച്ചു കൊടുത്തു 40 – 45 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചു വച്ചു ബേക്ക് ചെയ്തെടുക്കാവുന്നതാണ്.